ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്

പഞ്ചായത്ത്

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അയ്യമ്പുഴ . വടക്ക് മഞ്ഞപ്ര , തൃശ്ശൂർ ജില്ലയിലെ പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകൾ തെക്ക് കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകൾ കിഴക്ക് കുട്ടമ്പുഴ പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്ത് പടിഞ്ഞാറ് മഞ്ഞപ്ര, വേങ്ങൂർ. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകൾ എന്നിവയാണ് അയ്യമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ. പ്രകൃതിസുന്ദരമായ ഒരു പ്രദേശമാണ് അയ്യമ്പുഴ. വൈവിധ്യമാർന്ന വന്യജീവി സമ്പത്തുകൊണ്ട് നിറഞ്ഞതാണ് അയ്യമ്പുഴ. കാട്ടുപന്നി, കടുവ, കുറുക്കൻ, ചെന്നായ്, മ്ളാവ്, മുള്ളൻപ്പന്നി, ഉടുമ്പ്, ഈനാംമ്പേച്ചി, കുരങ്ങ്, മരപ്പട്ടി, മാൻ എന്നിവയും വളരെ അപൂർവമായി കാട്ടാനകളും ഇവിടെ ഉണ്ട്.

റെജി വർഗ്ഗീസ്

പ്രസിഡൻ്റ്

എൻ.ജി ശിവാനന്ദൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത മുകുന്ദൻ

ചെയര്‍പേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജി തളിയൻ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആതിര സന്ദീപ്

ചെയര്‍പേഴ്സൺ , ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിൽ കെ.എൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ല, കേരളംവിസ്തീർണ്ണം - 231.39 ച.കി.മീവില്ലേജ് - അയ്യമ്പുഴആകെ ജനസംഖ്യ        -    14902സ്ത്രീകള്‍            -    7237പുരുഷന്മാര്‍            -    7665പട്ടികജാതി ജനസംഖ്യ    -    1624പട്ടികവര്‍ഗ്ഗ ജനസംഖ്യ    -    28ഗ്രാമ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍ വടക്ക്    - ചാലക്കുടി പുഴകിഴക്ക്            - റിസര്‍വ്വ് വനംതെക്ക്            - മഞ്ഞപ്ര, മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തുകള്‍പടിഞ്ഞാറ്        - മഞ്ഞപ്ര, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അറ്റത്തായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിൻറെ വടക്ക് അതിർത്തിയായ ചാലക്കുടി പുഴ പഞ്ചായത്തിന്റേയും ജില്ലയുടേയും അതിർത്തിയാണ്. മലകളും കുന്നുകളും താഴ്വാരങ്ങളും സമതല പ്രദേശങ്ങളും നിറഞ്ഞ മലയോര നാട്. പഞ്ചായത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഹരിത സമൃദ്ധിയും പ്രശാന്തതയും കളിയാടുന്ന ജൈവസമ്പന്നമായ, വൈവിധ്യപൂർണ്ണമായ നിബിഡവനങ്ങളാൽ സമ്പന്നമാണ്. അതിവേഗം കുതിച്ചു വളരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമുഴി അണക്കെട്ടും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും ചാലക്കുടിയാറും ഈ പഞ്ചായത്തിൻറെ തിലകക്കുറിയായി നില കൊള്ളുന്നു. കേരളത്തിലെ പൊതുമേഖല തോട്ട വ്യവസായങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പ്ലാൻറേഷൻ കോർപറേഷന്റെ കാലടി ഗ്രൂപ്പ് തോട്ടങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 4000 ഹെക്ടർ വിസ്തൃതിയിലായി സ്ഥിതി ചെയ്യുന്ന ഈ തോട്ടങ്ങളിൽ പ്രധാനമായി റബ്ബറും എണ്ണപ്പനയുമാണ് കൃഷി. 1200 ലേറെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 2026

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 20262026 ജൂൺ 5 വെള്ളി രാവിലെ 10 മണിക്ക് ചുള്ളി ഗവ.എൽ.പി സ്കൂൾഉദ്ഘാടനം - ശ്രീമതി. റെജി വർഗ്ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ്പ്രത്യേക ഗ്രാമസഭാ യോഗം

പുതിയ വാർത്ത