വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
സർക്കാർ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യുന്ന സുപ്രധാന നിയമമാണ് വിവരാവകാശ നിയമം 2005.
വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യങ്ങൾ
പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഭരണകാര്യങ്ങളിൽ സുതാര്യത വർധിപ്പിക്കുക, സർക്കാർ ഉത്തരവാദിത്തം ഉറപ്പാക്കുക, അഴിമതി നിയന്ത്രിക്കുക എന്നിവയും ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളാണ്.
വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ
- സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വകുപ്പ് / സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ തേടുന്നവർ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) നു അപേക്ഷ സമർപ്പിക്കണം.
- അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ സമർപ്പിക്കാം. ആവശ്യപ്പെടുന്ന വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടതില്ല.
- അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നൽകണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഫീസ് ഒഴിവാക്കിയിരിക്കുന്നു.
- വിവരാധികാരി പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകുകയോ അപേക്ഷ നിരസിക്കുകയോ വേണം.
- വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ നൽകേണ്ടതാണ്.
- മറ്റൊരു ഓഫീസിന്റെ പരിധിയിലുള്ള വിവരമാണെങ്കിൽ അപേക്ഷ 5 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് കൈമാറണം.
- ഇന്ദ്രിയ വൈകല്യമുള്ള അപേക്ഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകേണ്ടത് പൊതുവിവരാധികാരിയുടെ ഉത്തരവാദിത്വമാണ്.
- അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണം, അപ്പീൽ സമയപരിധി, അപ്പീലധികാരിയുടെ വിലാസം എന്നിവ അപേക്ഷകനെ അറിയിക്കണം.
വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ്
| സേവനം | ഫീസ് |
|---|---|
| അപേക്ഷാഫീസ് | ₹10 |
| ഒരു A4 പേജ് | ₹3 |
| വലിയ പേജുകൾ | യഥാർത്ഥ ചെലവ് |
| വിവരം പരിശോധന (ആദ്യ 1 മണിക്കൂർ) | സൗജന്യം |
| തുടർന്നുള്ള ഓരോ അര മണിക്കൂറിനും | ₹10 |
| ഫ്ലോപ്പി / സിഡി | ₹75 |
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല. സമയപരിധിക്ക് ശേഷം നൽകുന്ന വിവരങ്ങൾക്കും ഫീസ് ബാധകമല്ല.
വിവരാവകാശ അധികാരികൾ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുനിൽ കെ.എൻ
സെക്രട്ടറി
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
അയ്യമ്പുഴ പി.ഒ – 683581
📞 9496045729
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മിത്ര എം.ആർ
ഹെഡ്ക്ലാർക്ക്
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
അയ്യമ്പുഴ പി.ഒ – 683581
📞 9605367586
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ 3
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, കാക്കനാട്
പിൻ – 682030
📞 0484 2422219