The deadline for the annual mustering of beneficiaries receiving Social Security/Welfare Fund Board pensions up to December31 2025 has been extended until October31,2026. All beneficiaries are hereby informed to complete their mustering within this time
Transferred Institution

കൃഷിഭവൻ ചുള്ളി

അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കാർഷിക വികസനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കൃഷിവകുപ്പിന്റെ പ്രാദേശിക കേന്ദ്രമാണ് കൃഷിഭവൻ അയ്യമ്പുഴ. കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വിവിധ സർക്കാർ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ, സാങ്കേതിക ഉപദേശങ്ങൾ എന്നിവ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്നു. കർഷക രജിസ്ട്രേഷൻ, വിള ഇൻഷുറൻസ്, മണ്ണ് പരിശോധന, കൃഷിനാശ വിലയിരുത്തൽ, ജൈവകൃഷി പ്രോത്സാഹനം തുടങ്ങിയ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിലൂടെ സുസ്ഥിര കാർഷിക വികസനത്തിന് കൃഷിഭവൻ നേതൃത്വം നൽകുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • കർഷക രജിസ്ട്രേഷൻ & സ്മാർട്ട് കാർഡ് സേവനങ്ങൾ

  • കാർഷിക സബ്സിഡി പദ്ധതികൾ

  • കാർഷിക ക്ഷേമ പദ്ധതികൾ

  • മണ്ണ് പരിശോധന സേവനങ്ങൾ

  • വിള ഇൻഷുറൻസ് സേവനങ്ങൾ

  • കാർഷിക പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും

  • കൃഷിനാശ വിലയിരുത്തലും റിപ്പോർട്ടിംഗും

പ്രവർത്തന സമയം : രാവിലെ 10 മുതൽ വൈകിട്ട് 05 വരെ

വിലാസം : കൃഷിഭവൻ, ചുള്ളി പി.ഒ 683581

ഫോൺ : 04842696111

ഇ-മെയിൽ വിലാസം - kbayyampuzha@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

കുടുംബാരോഗ്യ കേന്ദ്രം ചുള്ളി

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ചുള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം 65 സെന്റ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി ഒ.പി ലാബ്, പൊതുജനാരോഗ്യ വിഭാഗം എന്നിവ പ്രവർത്തിച്ചുവരുന്നു.മൂന്ന് ഡോക്ടർമർ ഉൾപ്പെടെ മുപ്പതോളം ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ അമ്പതിലധികം വിവിധ തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൌകര്യം ലഭ്യമാണ്. കൂടാതെ ആഴ്ചയിൽ 3 ദിവസം ഫിസിയോതെറാപ്പി സെന്ററും പ്രവർത്തുച്ചുവരുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • പ്രാഥമിക രോഗപരിശോധനയും, ചികിത്സയും

  • ആരോഗ്യ ബോധവൽക്കരണം

  • പകർച്ചാവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ

  • എല്ലാ ബുധനാഴ്ചയും കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ്

  • എല്ലാ വ്യഴാഴ്ച്ചകളിലും ജീവിതശൈലി നിർണ്ണയ ക്ലിനിക്ക്

  • സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് എടുക്കുന്നതിനു വേണ്ടി ശുചിത്വ സർട്ടിഫിക്കറ്റുകൾ, നിരാക്ഷേപ പത്രം മുതലായവ 

  • ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റുകൾ

  • ഭക്ഷണ ശാലകളുടെയും മറ്റും ശുചിത്വ പരിശോധന നടപടികൾ

  • എല്ലാ തിങ്കളാഴ്ച്ചയും ഗർഭിണികൾക്ക് പ്രത്യേക പരിശോധനയും , മരുന്ന് വിതരണവും

  • മാലിന്യ സംസ്ക്കരണത്തിനുള്ള വിദഗ്ദ്ധ മാർഗ നിർദ്ദേശങ്ങളും പൊതുജല സ്രോതസ്സുകളുടെ ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ചുള്ള അണു നശീകരണവും

  • പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട പരാതി, അന്വേഷണ നടപടികൾ

  • വിദ്യാലയ ആരോഗ്യ പരിപാടികൾ

  • ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്

  • കൊതുക ജന്യരോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലും, ഉറവിട നശീകരണ പ്രവർത്തന ബോധവൽക്കരണവും, സാങ്കേതിക ഉപദേശവും 

  • ക്ഷയ രോഗം നേരത്തേ കണ്ടെത്തലും , സമ്പൂർണ്ണ സൌജന്യ ചികിത്സയും 

  • കിടപ്പിലായ രോഗികൾക്ക് ഗൃഹ കേന്ദ്രീകൃത പരിചരം

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ

  • കൌമാര ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ

  • മെഡിക്കൽ ക്യാമ്പുകളും , ബോധവൽക്കരണവും

  • കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ചുളള ഉപദേശങ്ങളും , സേവന ലഭ്യതാ സഹായവും 

  • പാനീയ ചികിത്സക്കുള്ള ഒ.ആർ.എസ്

  • ലബോറട്ടറി സേവനങ്ങൾ

  • ജനനി ശിശു സുരക്ഷാ കാര്യക്രമിന്റെ ഭാഗമായി ഗർഭിണികൾക്കു ഇവിടെ ലഭ്യമായ എല്ലാ രക്തപരിശോധയും സൌജന്യമായി നൽകുന്നു.

  • വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന പരിപാടിയിലൂടെ 15-59 നും ഇടയിലുള്ള എല്ലാ സ്ത്രീകളുടെയും രക്തപരിശോധന നടത്തി വിളർച്ചയുള്ളവരെ ചികിത്സക്കു  വിധേയരാക്കുന്നു.

  • അയഡിൻ ഡെഫിഷ്യൻസി ഡിസോർഡർ പ്രോഗ്രാമിന്‍റെ ഭാഗമായി എല്ലാ വീടുകളിലേയും ഉപ്പിൽ അയഡിൻ പരിശോധന നടത്തുന്നു.

പ്രവർത്തന സമയം - രാവിലെ 9 മുതൽ ഉച്ചയ്ക്ക് 02 വരെ

വിലാസം – കുടുംബാരോഗ്യ കേന്ദ്രം, ചുള്ളി പി.ഒ - 683581

ഫോൺ - 04842696825

ഇ-മെയിൽ വിലാസം - phc.ayyampuzha@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

ഗവ.ആയൂർവേദ ഡിസ്പെൻസറി അയ്യമ്പുഴ

ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ആയുർവേദ ഡിസ്‌പെൻസറി അയ്യമ്പുഴ പഞ്ചായത്ത്  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .2014 ൽ ആണ് സ്ഥാപിതമായത് .ആയുർവേദ ഡിസ്പെൻസറിയിൽ മൂന്നു സ്ഥിരം ജീവനക്കാരും ഒരു താൽക്കാലിക ജീവനക്കാരനും  സേവനമനുഷ്ഠിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും 

  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന് 

  • മെഡിക്കൽ ക്യാമ്പ് 

  • ആരോഗ്യ  ബോധവൽക്കരണ ക്ലാസ് 

  • വിവിധ  സർട്ടിഫിക്കറ്റുുകൾ 

  • പാലിയേറ്റിവ് ഹോം കെയർ 

പ്രവർത്തന സമയം - രാവിലെ 09 മുതൽ ഉച്ചക്ക് 02 വരെ 

വിലാസം - ഗവ:ആയുർവേദ ഡിസ്പെൻസറി ,അയ്യമ്പുഴ ,പി.ഒ  683581

ഫോൺ - 04842696599

ഇ-മെയിൽ വിലാസം - gadayyampuzha16@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

ഗവ.ഹോമിയോ ഡിസ്പെൻസറി അയ്യമ്പുഴ

ആയുഷ് ഹോമിയോപ്പതി വകുപ്പിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും കീഴിലുള്ള അയ്യമ്പുഴ സർക്കാർ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചു വരുന്നു. ഹോമിയോ ഡിസ്പെൻസറിയിൽ ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റ് ഒരു അറ്റന്‍റർ സി.ഡി.എസ് മുഖേന നിയമിച്ച ഒരു കാഷ്യൽ സ്വീപ്പറും സേവനമനുഷ്ഠിച്ചുവരുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും 

  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന് 

  • മെഡിക്കൽ ക്യാമ്പ് 

  • ആരോഗ്യ  ബോധവൽക്കരണ ക്ലാസ് 

  • വിവിധ  സർട്ടിഫിക്കറ്റുുകൾ 

പ്രവർത്തന സമയം - രാവിലെ 09 മുതൽ ഉച്ചക്ക് 02 വരെ 

വിലാസം – ഗവ. ഹോമിയോ ഡിസ്പെൻസറി, അയ്യമ്പുഴ പി.ഒ - 683581

ഫോൺ - 04842696501

ഇ-മെയിൽ വിലാസം - ayyampuzhaghd@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

ഗവ.വെറ്ററിനറി ആശുപത്രി അയ്യമ്പുഴ

അയ്യമ്പുഴ പഞ്ചായത്തിന്‍റെ അധികാരപരിധിയിലുള്ള പ്രദേശത്തെ പക്ഷി മൃഗാദികളുടെ ആരോഗ്യ സംരക്ഷണ പ്രവൃത്തനങ്ങൾ സംഘടിപ്പിക്കുക. വിജ്ഞാന വ്യാപന പ്രവൃത്തനങ്ങൾ സംഘടിപ്പിക്കുക. കന്നുകാലികളുടെ പ്രജനന സൌകര്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുക. മൃഗസംരക്ഷണ പ്രവൃത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുക. ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു അറ്റൻഡന്റ്, ഒരു കാഷ്യൽ സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. മുരിങ്ങേടത്തുപാറയിൽ വെറ്ററിനറി സബ്സെന്‍റർ പ്രവർത്തിച്ചുവരുന്നു. അവിടെ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഒരു കാഷ്യൽ സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • പക്ഷിമൃഗാദികളുടെ ചികിത്സ

  • പക്ഷിമൃഗാദികളുടെ രോഗപ്രതിരോധ കുത്തിവയ്പ്

  • പശു, എരുമ, ആട് എന്നിവയുടെ പ്രജനനത്തിനും വർഗ്ഗഗുണം മെച്ചപ്പെടുത്തുന്നതിനും കൃത്രിമ ബീജധാന സൌകര്യം ലഭ്യമാക്കുക

  • പകർച്ചാവ്യാധികൾക്കെതിരെ രോഗപ്രതിരോധ നടപടികൾ നടപ്പാക്കുക.

  • കന്നുകാലികളെയും പക്ഷികളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള സൌകര്യം

  • ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം

  • വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ

  • കന്നുകാലികളിലെ വന്ധ്യതാ നിവാരണം

  • ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ മൃഗസംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക.

പ്രവർത്തന സമയം – സാധാരണ പ്രവൃത്തി ദിനങ്ങൾ - രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉച്ചക്ക് 1 മണി മുതൽ 3 വരെ

ഞായറാഴ്ച  - രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ 

മറ്റ് അവധി ദിവസങ്ങൾ - രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ 

വിലാസം – ഗവ. വെറ്ററിനറി ആശുപത്രി, കട്ടിംഗ്, അയ്യമ്പുഴ പി.ഒ - 683581

ഫോൺ - 9048461857

ഇ-മെയിൽ വിലാസം - vdayyampuzha@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

സംയോജിത ശിശുവികസന ഓഫീസ് അയ്യമ്പുഴ

ICDS ശിശു മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 17 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൌമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ

ലഭിക്കുന്ന സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം

  • രോഗപ്രതിരോധ കുത്തിവയ്പ്പ്

  • ആരോഗ്യ പരിശോധന

  • പരാമർശ സേവനം

  • സ്കൂൾ പൂർവ്വ അനൌപചാരിക വിദ്യാഭ്യാസം

  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

  • ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ വനിതാ ശിശു വൃദ്ധ വികസന പദ്ധതികൾ

പ്രവർത്തന സമയം – രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

വിലാസം – ഐ.സി.ഡി.എസ് ഓഫീസ്, അയ്യമ്പുഴ പി.ഒ - 683581

ഫോൺ - 9539050874

ഇ-മെയിൽ വിലാസം - angamalyicds@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

ഗവ.എൽ.പി സ്കൂൾ ചുള്ളി

പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പഠനം സൌജന്യ പാഠപുസ്തകം, സൌജന്യ യൂണിഫോം ഉച്ചഭക്ഷണം, മികച്ച IT ക്ലാസ് മുറി, LSS പരീക്ഷയ്ക്കുള്ള പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, പിന്നോക്കക്കാർക്കായി പ്രത്യേക പരിശീലനം എന്നിവ ചുള്ളി സ്കൂളിൽ നിന്നും ലഭ്യമാകുന്നു

ലഭിക്കുന്ന സേവനങ്ങൾ

  • വിവിധ തരം സ്കോളർഷിപ്പ്

  • പ്രഭാതഭക്ഷണം

  • കരാട്ടെ, യോഗ പരിശീലനം

പ്രവർത്തന സമയം – രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ

വിലാസം – ജി.എൽ.പി.എസ് ചുള്ളി, ചുള്ളി പി.ഒ, പിൻ - 683581

ഫോൺ - 8281928607

ഇ-മെയിൽ വിലാസം - glpschully16@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം (LID&EW)

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ (LSGD) തദ്ദേശ സ്വയം ഭരണ വകുപ്പ് - LSGD Kerala അസിസ്റ്റന്റ് എഞ്ചിനീയറുടെ (AE) പ്രധാന ചുമതലകൾ ഗ്രാമ-നഗര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കെട്ടിട നിർമ്മാണ നിയന്ത്രണം, വിവിധ പദ്ധതികളുടെ മേൽനോട്ടം എന്നിവയാണ്. ഒരു അസിസ്റ്റന്റ് എൻജിനീയർ, രണ്ട് ഓവർസിയർ, ഒരു ക്ലാർക്ക് എന്നിവർ സേവനമുഷ്ഠിച്ചുവരുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • നിർമ്മാണ പ്രവർത്തനങ്ങൾ: റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, പൊതു കെട്ടിടങ്ങൾ എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക.

  • കെട്ടിട നിർമ്മാണ നിയന്ത്രണം: കെ.പി.ആർ (KPR) ആക്ടും, കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളും (Building Rules) പാലിച്ച് കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുക, അനധികൃത നിർമ്മാണങ്ങൾ തടയുക 

  • പദ്ധതി നടത്തിപ്പ്: വാർഷിക പദ്ധതികളിലെ (Annual Plan) നിർമ്മാണ പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി (Technical Sanction) നൽകുക, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക 

  • ബില്ലുകൾ പാസാക്കൽ: പൂർത്തിയായ പ്രവൃത്തികളുടെ മെഷർമെന്റ് ബുക്ക് (MB) പരിശോധിക്കുകയും കരാറുകാരുടെ ബില്ലുകൾ പാസാക്കി നൽകുകയും ചെയ്യുക.

  • ഗുണനിലവാര പരിശോധന: നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുകയും ഫീൽഡ് ഇൻസ്പെക്ഷൻ നടത്തുകയും ചെയ്യുക.

  • റിപ്പോർട്ടിംഗ്: തദ്ദേശ സ്ഥാപന സെക്രട്ടറി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (AEE) എന്നിവർക്ക് പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കുക.

പ്രവർത്തന സമയം - രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

വിലാസം – അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം, LID&EW, അയ്യമ്പുഴ, 

പിൻ - 683581

ഫോൺ -  9946038287

ഇ-മെയിൽ വിലാസം - aelsgdayyampuzhagp@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ പാർപ്പിടവുമായി ബന്ധപ്പെട്ട വിവിധ വികസന- സേവനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവ്വെ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവ്വഹിക്കുന്നു. പഞ്ചായത്തിൽ രണ്ട് വി.ഇ.ഒ-മാർ സേവനമനുഷ്ഠിക്കുന്നു. വി.ഇ.ഒ ചുള്ളി, വി.ഇ.ഒ അയ്യമ്പുഴ

ലഭിക്കുന്ന സേവനങ്ങൾ

  • ഭവനപദ്ധതികൾ ( ലൈഫ്, PMAY)

  • സ്വയംതൊഴിൽ, ഗ്രാമവികസന പദ്ധതികൾ

  • തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ

  • ശുചിത്വം, മാലിന്യ സംസ്ക്കരണം, ആരോഗ്യബോധവൽക്കരണം

  • കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ

  • സാമൂഹ്യ സുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണൺ

  • സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം

  • സർവ്വെകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും

  • ബി.പി.എൽ അർഹതാ പരിശോധന

പ്രവർത്തന സമയം - രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

വിലാസം – വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം, അയ്യമ്പുഴ പി.ഒ, പിൻ - 683581

ഫോൺ - 9446493034, 9995617851

ഇ-മെയിൽ വിലാസം - veoayyampuzha@gmail.com

ഗൂഗിൾ മാപ്പിൽ കാണുക

ഡയറിഫാം ഇൻസ്ട്രക്ടർ ഓഫീസ്

ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർദ്ധനവിനും സഹായം നൽകുന്ന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികൾ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.

ലഭിക്കുന്ന സേവനങ്ങൾ

  • പരിശീലനം & ബോധവൽക്കരണം

  • തീറ്റപ്പുൽ കൃഷി പ്രോത്സാഹനം

  • ക്ഷീര സഹകരണ സംഘങ്ങളിലെ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തൽ

  • ക്ഷീരകർഷക സഹായകേന്ദ്രം

  • വാർഷിക പദ്ധതി മുഖേന ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി

പ്രവർത്തന സമയം - രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

വിലാസം – ക്ഷീരവികസന ഓഫീസ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്, 683572

ഫോൺ - 9048514402

ഇ-മെയിൽ വിലാസം - desuangamaly@gmail.com

ഗൂഗിൾ മാപ്പിൽ കാണുക